---
title: "പൂജാ ബമ്പർ പാലക്കാടിന് സ്വന്തം ;  12 കോടി ഭാഗ്യവാൻ JC 234427"
english_title: "Pooja Bumper Result Palakkad JC 234427 12 Crore First Prize Kerala Lottery King Star Agency Suresh Gorky Bhavan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/393590/: Pooja Bumper Result, Palakkad, JC 234427, Kerala Lottery, 12 Crore"
published_at: "2026-11-28T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0aae177dc44_6b0a56efcfc4d_pooja-bumper-br-112-lottery-draw-today-12-crore.jpg"
keywords: ["Pooja Bumper Result", "Palakkad", "JC 234427", "Kerala Lottery", "12 Crore"]
---

# പൂജാ ബമ്പർ പാലക്കാടിന് സ്വന്തം ;  12 കോടി ഭാഗ്യവാൻ JC 234427

> **Lead Summary:** സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

## Article Content

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന്. JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

പാലക്കാട് കിംഗ് സ്റ്റാർ ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എസ്. സുരേഷ് എന്നയാളാണ് ഭാഗ്യടിക്കറ്റ് വിറ്റ ഏജന്റ്.

300 രൂപ വിലയുള്ള പൂജാ ബംപർ ടിക്കറ്റിന് രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കാണ് ലഭിക്കുന്നത്. JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. കൂടാതെ, സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം നാല് പേർക്കും ലഭിക്കും.

JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ലോട്ടറി വകുപ്പിൽ നിന്നും പൂർണ്ണമായും വിറ്റഴിഞ്ഞിരുന്നു.

English Summary: In the Pooja Bumper draw of the State Lottery Department, the first prize of Rs 12 crore went to a ticket sold in Palakkad. The ticket bearing number JC 234427 won the first prize. The draw was held at 2 pm at Gorky Bhavan, Thiruvananthapuram. The first prize went to a ticket sold from King Star Agency in Palakkad. S. Suresh is the agent who sold the lucky ticket. For the Pooja Bumper ticket priced at Rs 300, the second prize is Rs 50 lakh each for 10 persons. The numbers JA 400634, JB 346893, JC 682550, JD 304468, JE 632364, JA 969347, JB 866718, JC 648565, JD 766007, JE 324064 won the second prize. Third prize is Rs 5 lakh each for 10 persons, fourth prize Rs 3 lakh each for 5 persons, fifth prize Rs 2 lakh each for 10 persons. In addition, consolation prize of Rs 1 lakh each will go to four persons. All 45 lakh tickets printed in five series JA, JB, JC, JD, JE were completely sold out from the lottery department.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/393590/: Pooja Bumper Result, Palakkad, JC 234427, Kerala Lottery, 12 Crore)